നെടുമ്പാശേരി: സഹോദരിമാർ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു. ചെങ്ങമനാട് പഞ്ചായത്തിലെ നെടുവന്നൂർ പെരിങ്ങാടത്ത് വീട്ടിൽ തങ്ക ദാസൻ (64), ഇളയ സഹോദരി ലീല (52) എന്നിവരാണ് മരിച്ചത്. ശ്വാസതടസം ശക്തമായതിനെ തുടർന്ന് തിങ്കളാഴ്ച രാത്രി പത്തരയോടെ തങ്കയെ ആലുവ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.